Current Date

Search
Close this search box.
Search
Close this search box.

25,000 ഹാജിമാര്‍ക്ക് കൂടി അവസരം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഹാജിമാര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ ക്വാട്ട വര്‍ധിപ്പിച്ചതോടെ എറെ ആഹ്ലാദത്തിലും ആത്മനിര്‍വൃതിയിലുമാണ് ഇന്ത്യന്‍ ഹാജിമാര്‍. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച വേളയിലാണ് 25,000 ഹാജിമാര്‍ക്ക് കൂടി ഇത്തവണ അധികമായി പുണ്യഭൂമിയിലെത്തി ഹജ്ജ് നിര്‍വഹിക്കാന്‍ സൗകര്യം ഒരുക്കുമെന്ന്് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഏറെ നാളത്തെ പ്രതീക്ഷയാണ് ഇതോടെ സഫലമാകുന്നത്.

ഈ വര്‍ഷം തന്നെ ഹജ്ജ് ക്വാട്ടയില്‍ വര്‍ധനവുണ്ടാകും. ഇതോടെ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഹാജിമാര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ക്വാട്ടയിലെ വര്‍ധനവ്. ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യക്ക് ആനുപാതികമായി ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു തരണമെന്നായിരുന്നു ഇന്ത്യ സൗദിയോട് ആവശ്യപ്പെട്ടിരുന്നത്. ആകെ മൂന്ന് ലക്ഷം അപേക്ഷകരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും അപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ 1.75000 പേര്‍ക്കാണ് ഹജ്ജിന് അവസരമുണ്ടായിരുന്നത്. ഇതോടെ ഇത്തവണ ഇന്ത്യയില്‍ നിന്നും ഏകദേശം രണ്ട് ലക്ഷത്തോളം പേര്‍ക്ക് ഹജ്ജിന് അവസരമുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍.

 

Related Articles