Current Date

Search
Close this search box.
Search
Close this search box.

ഹജ്ജ് ആരാധനകര്‍മമാണ്, അതില്‍ രാഷ്ട്രീയമില്ല: സൗദി

മക്ക: ഹജ്ജ് ആരാധന കര്‍മം മാത്രമാണെന്നും അതിനിടയില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും സൗദി. ഹജ്ജ് ആരാധനക്കും വ്യക്തി ശുദ്ധീകരണത്തിനുമുള്ള തീര്‍ത്ഥാടനമാണ്. ഇതില്‍ രാഷ്ട്രീയത്തിനിടമില്ലെന്നും സൗദി ഇന്‍ഫര്‍മേഷന്‍ മന്ത്രി അവ്വാദ് ബിന്‍ സാലിഹ് അല്‍ അവ്വാദ് പറഞ്ഞു.

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി മാധ്യമ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിവിധ അറബ്,ആഫ്രിക്കന്‍,ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി ജിദ്ദയിലെ അദ്ദേഹത്തിന്റെ ഓഫിസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

അല്ലാഹുവിന്റെ ഭവനത്തിലേക്ക് അതിഥികളായെത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകരെയും സ്വീകരിക്കാനും അവര്‍ക്ക് വേണ്ട സേവനങ്ങള്‍ക്കും രാജ്യത്തെ എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും സജ്ജമായെന്നും അദ്ദേഹം അറിയിച്ചു. തീര്‍ത്ഥാടകര്‍ രാജ്യത്ത് പ്രവേശിക്കുന്നത് മുതല്‍ അവര്‍ തിരിച്ചുപോകുന്നത് വരെ അവര്‍ക്ക് സഹായമായി ഭരണകൂടമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അബ്ദുല്‍ അസീസ് രാജാവിന്റെ കാലം മുതല്‍ക്കേ ഇരു ഹറമുകളുടെ സുരക്ഷക്കായും ഹജ്ജ് കര്‍മം എളുപ്പമുള്ളതാക്കാനും സൗദി ഭരണകൂടം വലിയ പങ്കു വഹിക്കുന്നുണ്ടെന്നും ഹജ്ജ് കര്‍മങ്ങള്‍ സുരക്ഷയോടെയും എളുപ്പത്തോടെയും നിര്‍വഹിക്കാന്‍ വലിയ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ തീര്‍ത്ഥാടകര്‍ക്ക് നേരെ സൗദി തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് നേരത്തെ ഖത്തര്‍ പരാതിപ്പെട്ടിരുന്നു. ഖത്തറിനെതിരെയുള്ള സൗദിയുടെ നേതൃത്വത്തിലുള്ള ഉപരോധം തുടരുന്നതിനിടെയായിരുന്നു ഖത്തറിന്റെ പ്രതികരണം. എന്നാല്‍, ഖത്തര്‍ തീര്‍ത്ഥാടകര്‍ക്ക് തടസ്സങ്ങളില്ലെന്നും ഹജ്ജ് ചെയ്യാമെന്നും സൗദി അറിയിച്ചിരുന്നു.

Related Articles