Current Date

Search
Close this search box.
Search
Close this search box.

ഹൈതം ബിന്‍ താരിഖ് ഒമാന്റെ പുതിയ ഭരണാധികാരിയായി ചുമതലയേറ്റു

മനാമ: അന്തരിച്ച ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ പിന്‍ഗാമിയായി ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ നിയമിച്ചു. ഖാബൂസിന്റെ സഹോദരന്റെ മകനാണ് ഹൈതം.

സാംസ്‌കാരിക-പൈതൃക മന്ത്രിയായിരുന്ന ഹൈതം ശനിയാഴ്ച ഒമാന്‍ ഭരണ കൗണ്‍സിലിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഒമാനിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 72 മണിക്കൂറിനകം പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മരണവാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കമാണ് പുതിയ പ്രഖ്യാപനം വന്നത്. രാജകുടുംബം യോഗം കൂടി ചര്‍ച്ച ചെയ്താണ് പിന്‍ഗാമിയെ തെരഞ്ഞെടുത്തത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് (79) അന്തരിച്ചത്. ഏറെ നാളായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

Related Articles