Current Date

Search
Close this search box.
Search
Close this search box.

ആദ്യ തറാവീഹ് നമസ്‌കാരത്തിന് ഒരുങ്ങി ഹഗിയ സോഫിയ മസ്ജിദ്

ഇസ്താംബൂള്‍: വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ തുര്‍ക്കിയിലെ ഹഗിയ സോഫിയ മസ്ജിദ് ഒരുങ്ങുകയാണ്. 88 വര്‍ഷത്തിന് ശേഷം, ഹഗിയ സോഫിയ മസ്ജിദ് ഒരിക്കല്‍ക്കൂടി വിശ്വാസികളെ തറാവീഹ് നമസ്‌കാരത്തിന് സ്വീകരിക്കാന്‍ തയാറായിരിക്കുന്നു. കൊറോണ മഹാമാരി മൂലം രണ്ട് വര്‍ഷം അതിന് കഴിഞ്ഞിരുന്നില്ല.

കൊറോണ പകര്‍ച്ചവ്യാധിയെ നേരിടാനുള്ള നടപടികളുടെ ഭാഗമായി ജമാഅത്തായുള്ള തറാവീഹ് നമസ്‌കാരം രണ്ട് വര്‍ഷം നിരോധിച്ചിരുന്നു. ജീവിതം സാധാരണ നിലയിലേക്ക് മാറിയ സാഹചര്യത്തില്‍ ഹഗിയ സോഫിയ മസ്ജിദില്‍ ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം ആദ്യ തറാവീഹ് നമസ്‌കാരം നടക്കും -‘അല്‍മുജ്തമ’ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഇസ്താംബൂളിലെ 209 മസ്ജിദുകളണ് രണ്ട് വര്‍ഷത്തെ നിരോധനത്തിന് ശേഷം ഇഅ്തികാഫ് ഇരിക്കാന്‍ ആഗ്രഹിക്കുന്നവരെ സ്വീകരിക്കാന്‍ തയാറായിരിക്കുന്നത്. ഇഅ്തികാഫിരിക്കുമ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കേണ്ടതുണ്ട്. ഓരോ പള്ളിയിലും പരമാവധി അഞ്ച് പേരെയാണ് സ്വീകരിക്കേണ്ടത് -അനദൊലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles