Current Date

Search
Close this search box.
Search
Close this search box.

പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ഹഫീസുറഹ്‌മാന്‍ ഉമരി അന്തരിച്ചു

ഉമറാബാദ്: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും തമിഴ്നാട്ടിലെ ജാമിഅ ഉമരിയ്യ മുന്‍ പ്രിന്‍സിപ്പലും റെക്ടറുമായ മൗലാന ഹഫീസുറഹ്‌മാന്‍ ആസ്മി ഉമരി മദനി അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലാണ് അന്ത്യം.

1941ല്‍ ഉമറാബാദിലാണ് മൗലാന ഹഫീസുറഹ്‌മാന്‍ ഉമരിയുടെ ജനനം. ശൈഖുല്‍ ഹദീസ് മൗലാന നുഅമാന്‍ ആസ്മി ഉമരിയാണ് പിതാവ്. പ്രാഥമിക പഠനത്തിനുശേഷം 1953ല്‍ ഉമറാബാദ് ജാമിഅയില്‍ അറബി വിഭാഗത്തില്‍ ചേര്‍ന്നു. പിന്നീട് മദീന സര്‍വകലാശാലയില്‍ ഉപരിപഠനവും നടത്തി.

1966ലാണ് ജാമിഅ ഉമരിയ്യയില്‍ അധ്യാപകനായി ചേരുന്നത്. 1976-78 കാലഘട്ടത്തില്‍ നൈജീരിയയിലും 1982-86 കാലഘട്ടത്തില്‍ മലേഷ്യയിലും പ്രബോധകനായി സേവനമനുഷ്ഠിച്ചു. ഇസ്ലാമിക വിജ്ഞാനശാഖകളായ തഫ്സീര്‍, ഉസൂലുല്‍ ഹദീസ്, ഉസൂലുല്‍ ഫിഖ്ഹ് എന്നിവയിലും അറബി സാഹിത്യത്തിലും വൈദഗ്ധ്യം നേടിയ അദ്ദേഹത്തിന് ഈ മേഖലകളില്‍ നിരവധി ശിഷ്യഗണങ്ങളുമുണ്ട്.

പരമ്പരാഗത പാഠ്യരീതിയോടും ചിന്താശീലങ്ങളോടും അകന്നുനിന്ന മൗലാന ഹഫീസുറഹ്‌മാന്‍ ഉമരി അടുത്തിടെ യൂട്യൂബിലെ ഖുര്‍ആന്‍ അധ്യാപനത്തിലൂടെയും സജീവമായിരുന്നു. മതാഏ ഖുര്‍ആന്‍ അദ്ദേഹത്തിന്റെ രചനയാണ്. കഴിഞ്ഞ ഡിസംബറില്‍ കേരളത്തിലെത്തി ഉമരി സംഗമത്തില്‍ പങ്കെടുത്തിരുന്നു.

Related Articles