Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ ശക്തികളുടെ ലിസ്റ്റില്‍ വളരെക്കാലമായി ഗ്യാന്‍വാപിയുണ്ട്: ഇന്‍ഡോ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍

ന്യൂയോര്‍ക്ക്: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ ഒരു ഭാഗം സീല്‍ ചെയ്ത് പൂട്ടണമെന്ന കോടതിയുടെ ഉത്തരവിനെ ശക്തമായി അപലപിച്ച് അമേരിക്കയിലെ ഇന്ത്യന്‍ മുസ്ലിംകളുടെ കൂട്ടായ്മയായ ഇന്‍ഡോ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐ.എ.എം.സി) രംഗത്ത്.

പള്ളിയിലെ വുളു എടുക്കുന്ന കുളത്തിന് താഴെ ശിവലിംഗത്തിന്റെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് പള്ളിയുടെ ഒരു ഭാഗം ഉടന്‍ സീല്‍ ചെയ്യാന്‍ പ്രാദേശിക കോടതി അധികാരികളോട് ഉത്തരവിട്ടിട്ടുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി.ജെ.പി) രാഷ്ട്രീയ സ്വയംസേവക് സംഘും (ആര്‍ എസ് എസ്) അതിന്റെ തീവ്ര സംഘടനകള്‍ക്കും ഹിന്ദുത്വ മേല്‍ക്കോയ്മയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ നിയമ പരിരക്ഷ നല്‍കുന്നതാണ് ഈ കോടതി വിധിയെന്നും ഐ.എ.എം.സി ട്വീറ്റ് ചെയ്തു.

2019ല്‍ ബാബറി മസ്ജിദ് കേസില്‍ സുപ്രിംകോടതി നല്‍കിയ അനുകൂല വിധിക്ക് ശേഷം ഗ്യാന്‍വാപി മസ്ജിദ് വളരെക്കാലമായി ഹിന്ദു വലതുപക്ഷത്തിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു,” ഐ എ എം സി പ്രസിഡന്റ് സയ്യിദ് അലി പറഞ്ഞു.

ബാബറി മസ്ജിദിന്റെ അതേ വഴിയിലേക്ക് നീങ്ങിയേക്കാവുന്ന ഏറ്റവും പുതിയ കോടതി ഉത്തരവില്‍ ഇന്ത്യന്‍ അമേരിക്കക്കാര്‍ വളരെയധികം ആശങ്കാകുലരാണെന്നും ഹിന്ദു വലതുപക്ഷക്കാരുടെ ഹിറ്റ് ലിസ്റ്റില്‍ പണ്ടേ ഗ്യാന്‍വാപി പള്ളിയുണ്ടെന്നും ഐ.എ.എം.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റഷീദ് അഹമ്മദ് പറഞ്ഞു.

ഗ്യാന്‍വാപി പള്ളിയും മറ്റ് എണ്ണമറ്റ പള്ളികളും പണിയാന്‍ മുഗള്‍ ഭരണാധികാരികള്‍ ക്ഷേത്രം തകര്‍ത്തുവെന്ന് തെറ്റായി അവകാശപ്പെടുകയും ചരിത്രത്തില്‍ കൃത്രിമം കാണിക്കുകയും ചെയ്തുകൊണ്ട് ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകള്‍ വളരെക്കാലമായി ഈ പള്ളിയെ ലക്ഷ്യം വയ്ക്കുകയും വിവാദം ആളിക്കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക കോടതിയുടെ നടപടി മുസ്ലീം സമൂഹത്തില്‍ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. മറ്റൊരു ബാബറി സംഭവത്തിനുള്ള മുന്നൊരുക്കമാണിതെന്ന് പല സമുദായ നേതാക്കളും പറഞ്ഞു.

Related Articles