Current Date

Search
Close this search box.
Search
Close this search box.

ഗ്യാന്‍വാപി: നിയമസഹായവുമായി ഓള്‍ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിനെതിരേയുള്ള ഹിന്ദുത്വശക്തികളുടെ നീക്കങ്ങളില്‍ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിക്ക് പിന്തുണയും നിയമസഹായവും വാഗ്ദാനം ചെയ്ത് ഓള്‍ ഇന്ത്യ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ്. മസ്ജിദിനുള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദുത്വസംഘടനകളുടെ അവകാശവാദം.

വിഷയം കോടതിയുടെ പരിഗണനയിലാണെന്നതുകൊണ്ട് എല്ലാ തരം നിയമസഹായവും ലഭ്യമാക്കുമെന്ന് ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. അതിനുവേണ്ടി നിയമവിദഗ്ധരുടെ സംഘത്തെയും സജ്ജമാക്കും. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനമെടുത്തത്. ബോര്‍ഡിലെ 45 അംഗങ്ങള്‍ യോഗത്തിനെത്തി.

‘ചൊവ്വാഴ്ച കോടതിയില്‍ ചര്‍ച്ച ചെയ്തതും ഹാജരാക്കിയതുമായ കാര്യങ്ങള്‍ ഞങ്ങള്‍ പരിശോധിക്കും, ഞങ്ങളുടെ നിയമസംഘം മുസ്ലിം പക്ഷത്തിന് സഹായം നല്‍കും. അതേസമയം, ആളുകള്‍ തെറ്റിദ്ധരിക്കാതിരിക്കാന്‍ ലഘുലേഖകളിലൂടെയും പുസ്തകങ്ങളിലൂടെയും വസ്തുതകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കും’- ബോര്‍ഡ് വ്യക്തമാക്കി.

Related Articles