Current Date

Search
Close this search box.
Search
Close this search box.

‘നമ്മള്‍ പാതാളത്തിന്റെ വക്കിലാണ്’ -യു.എന്‍ മേധാവി ഗട്ടെറസ്

ന്യൂയോര്‍ക്ക്: ലോകം മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കപ്പെടുകയും വിഭജിക്കപ്പെടുകയും ചെയ്തതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടെറസ് ചൊവ്വാഴ്ച പറഞ്ഞു. 193 അംഗരാഷ്ട്രങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും, ദുരന്തത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന് ഒരുമിച്ച് നില്‍ക്കുകയാണ് വേണ്ടതെന്ന് തിരിച്ചറിയുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 76-ാമത് ജനറല്‍ അസംബ്ലി സെഷനില്‍ ലോക രാഷ്ട്രങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മള്‍ പാതാളത്തിന്റെ വക്കിലാണ്. ജീവിതത്തില്‍ ഏറ്റവും വലിയ പ്രതിസന്ധികള്‍ നാം അഭിമുഖീകരിക്കുന്നു. കഴിഞ്ഞ വര്‍ഷം കൊറോണ മഹാമാരി കാരണമായി നിര്‍ത്തിവെച്ച വ്യക്തിഗത സെഷന് ശേഷം ആദ്യത്തെ ഒരുമിച്ചുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം ലോകരാഷ്ട്രങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.

കോവിഡ്-19 മഹാമാരി അസമത്വങ്ങള്‍ വര്‍ധിപ്പിച്ചു. കാലാവസ്ഥ പ്രതിസന്ധി ഭൂഗോളത്തെ ബാധിച്ചു. യമന്‍,എത്യോപ്യ, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ അസ്വസ്ഥതകള്‍ സമാധാനം ഇല്ലാതാക്കി. തെറ്റിദ്ധാരണകളുടെ വ്യാപനം എല്ലായിടത്തും ജനങ്ങളെ വിഭജിച്ചു. മനുഷ്യാവകാശങ്ങള്‍ അഗ്നിക്കിരയായിക്കൊണ്ടിരിക്കുന്നു. ശാസ്ത്രം ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദുര്‍ബലരായവര്‍ക്കുള്ള സാമ്പത്തിക പദ്ധതി വളെര വൈകി മാത്രമാണ് എത്തുന്നത്; അത് ലഭ്യമാവുകയാണെങ്കില്‍ -യു.എന്‍ മേധാവി പറഞ്ഞു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles