Current Date

Search
Close this search box.
Search
Close this search box.

ഉയ്ഗൂര്‍ മുസ്ലിംകളോടുള്ള സമീപനത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണയുണ്ട്: ചൈന

ബെയ്ജിങ്: ഷിന്‍ജിയാങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്ലിംകളോടുള്ള പെരുമാറ്റത്തിലും സമീപനത്തിലും നിരവധി ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി ചൈന. അവരുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകളെ തുടര്‍ന്ന് പരസ്പരം ബന്ധം നവീകരിക്കാന്‍ സമ്മതിച്ചതായും വെള്ളിയാഴ്ച ചൈന പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി സി സി) സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് അല്‍ ഹജ്റഫും മറ്റു ഗ
ള്‍ഫ് മന്ത്രിമാരും ചൈനയുടെ നിയമാനുസൃത നിലപാടുകള്‍ക്ക് ഉറച്ച പിന്തുണ അറിയിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.

ചൈനയും ജി.സി.സിയും തമ്മില്‍ ബന്ധം നവീകരിക്കാന്‍ തീരുമാനിച്ചതായും തായ്വാന്‍, ഷിന്‍ജിയാങ്, മനുഷ്യാവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചൈനയുടെ നിയമാനുസൃതമായ നിലപാടുകള്‍ക്കാണ് പിന്തുണ അറിയിച്ചതെന്നും അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

Related Articles