Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് കപ്പ്: ഉപരോധത്തിനിടെ സൗദി,യു.എ.ഇ,ബഹ്‌റൈന്‍ ഖത്തറിലെത്തും

ദോഹ: ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ കര,വ്യോമ,നാവിക മേഖലകളിലെ ഉപരോധം രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ അറബ് ഗള്‍ഫ് കപ്പില്‍ മത്സരിക്കാനായി സൗദി,യു.എ.ഇ,ബഹ്‌റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീമുകള്‍ ദോഹയിലെത്തും. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച് മൂന്ന് രാജ്യങ്ങളിലെയും ഫുട്‌ബോള്‍ അസോസിയേഷനുകള്‍ ഔദ്യോഗികമായി തീരുമാനമറിയിച്ചത്.

നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറ് വരെ ദോഹയില്‍ വെച്ചാണ് മത്സരങ്ങള്‍. മത്സരത്തിന്റെ ഫിക്‌സചര്‍ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. യു.എ.ഇ,യെമന്‍,ഇറാഖ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഖത്തറുള്ളത്. സൗദി,ഒമാന്‍,കുവൈത്ത്,ബഹ്റൈന്‍ എന്നിവര്‍ ഗ്രൂപ് ബിയിലുമാണ്.

നേരത്തെ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാനായിരുന്നു ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഫിക്‌സചര്‍ പുതുക്കുകയായിരുന്നു.

അറബ് ഗള്‍ഫ് കപ്പ് ഫെഡറേഷന്റെ പുതിയ ക്ഷണപ്രകാരമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതെന്ന് യു.എ.ഇ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതികരിച്ചത്.
ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയതിനു ശേഷം യു.എ.ഇയില്‍ വെച്ചു നടന്ന എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ ടീം കളിച്ചിരുന്നു. ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് ഖത്തര്‍ ചാമ്പ്യന്മാരാവുകയും ചെയ്തു.1970ല്‍ ആരംഭിച്ചതാണ് എട്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ്. കഴിഞ്ഞ വര്‍ഷം കുവൈത്തിലയിരുന്നു ടൂര്‍ണമെന്റ്.

Related Articles