Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി കടന്നു പോകും, സമ്പദ്‌വ്യവസ്ഥ ശക്തം: ഖത്തര്‍ അമീര്‍

ദോഹ: ഗള്‍ഫ് പ്രതിസന്ധി കടന്നു പോകുമെന്നും എന്നാല്‍ ഖത്തറിന്റെ സാമ്പത്തികാവസ്ഥ ശക്തമായി തന്നെ നിലകൊള്ളുന്നുണ്ടെന്നും ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി. രാജ്യത്ത് ഓയില്‍,ഗ്യാസ് വ്യവസായ മേഖലകളിലെ വികസനം തുടരുകയാണെന്നാണ് ചൊവ്വാഴ്ച ഖത്തര്‍ ശൂറ കൗണ്‍സിലില്‍ അദ്ദേഹം പറഞ്ഞത്. ലോകത്തെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതിയെന്ന ബഹുമതി രാജ്യം നിലനിര്‍ത്തുമെന്നും അമീര്‍ പറഞ്ഞു.

പ്രതിസന്ധി കടന്നു പോകുക തന്നെ ചെയ്യുമെന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചത്. അവര്‍ ഇത് കൈകാര്യം ചെയ്യുന്ന രീതി മോശമാണെങ്കില്‍ പ്രതിസന്ധിയുടെ വ്യാപ്തി ദീര്‍ഘകാലം നീണ്ടു നില്‍ക്കും. ഗള്‍ഫ് മേഖലകളില്‍ പ്രതിസന്ധി തുടരുന്നത് വളരെ ഖേദകരമാണ്.

ജി.സി.സിയുടെ പരാജയമാണ് ഇത് തുറന്നു കാണിക്കുന്നത്. മേഖലയിലെ ഭീഷണികളും പ്രതിസന്ധികളും നേരിടുന്നതിനുള്ള കഴിവിനെ ഇത് ബാധിക്കും. അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരെ ഉപരോധം തുടരുന്നതിനിടയിലും കയറ്റുമതി നിരക്ക് വര്‍ധിച്ചതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

 

Related Articles