Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി: സൗദിയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: സൗദി അറേബ്യ കുവൈത്തിന്റെ സഹോദര രാഷ്ട്രമാണെന്നും ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും സൗദിയും നടത്തുന്ന ചര്‍ച്ചയിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുവൈത്തില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ എവിടെ വെച്ചും എപ്പോഴും കുവൈത്ത് സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും കുവൈത്തിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയിരുന്നെന്നും എന്നാല്‍ ഫലം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles