NewsWorld Wide

സിറിയയിലേക്കുള്ള വിമാന സര്‍വീസ് പുന:രാരംഭിച്ച് യു.എ.ഇ,ഒമാന്‍,ബഹ്‌റൈന്‍

ദമസ്‌കസ്: യു.എ.ഇ,ഒമാന്‍,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ സിറിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസ് വിമാനത്താവളത്തിലേക്കാണ് നേരിട്ട് വ്യോമപാത ഒരുക്കി സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നത്. സിറിയന്‍ എയര്‍ ഡയറക്ടര്‍ ജനറല്‍ ഷഫ അല്‍ നൗരിയാണ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചത്.

ഒമാന്‍ എയറിന്റെ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ദമസ്‌കസ് എയര്‍പോര്‍ട് സന്ദര്‍ശിച്ചു. ബഹ്‌റൈനിന്റെ ഗള്‍ഫ് എയറിനോടും യു.എ.ഇയുടെ ഇത്തിഹാദ് എയര്‍വേസ് അധികൃതരോടും സമാന സന്ദര്‍ശനം നടത്താന്‍ ആവശ്യപ്പെട്ടതായി സിറിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി സിറിയന്‍ ന്യൂസ് അറബ് ഏജന്‍സിയായ സന റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്നാണ് ഈ രാജ്യങ്ങള്‍ സിറിയയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്.

 

Facebook Comments
Show More

Related Articles

Close
Close