Current Date

Search
Close this search box.
Search
Close this search box.

കശ്മീര്‍ സാധാരണ നിലയിലായെങ്കില്‍ പിന്നെ എന്തുകൊണ്ട് ഞങ്ങളെ കടത്തിവിടുന്നില്ല:ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: കശ്മീരില്‍ സ്ഥിതി ഗതികള്‍ സാധാരണ നിലയിലായെന്ന് കേന്ദ്രം അവകാശപ്പെടുമ്പോള്‍ തങ്ങളെ അങ്ങോട്ടേക്ക് കടത്തിവിടാത്തതെന്ന് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ കശ്മീരിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന്റെ നിലവിലെ അവസ്ഥ നേരില്‍കണ്ട് ബോധ്യപ്പെടാനായാണ് രാഹുലിന്റെ നേതൃത്വത്തില്‍ സംഘം ശനിയാഴ്ച കശ്മീരിലേക്ക് പുറപ്പെട്ടത്. എന്നാല്‍ വൈകീട്ടോടെ ശ്രീനഗറിലെത്തിയ സംഘത്തെ വിമാനത്താവളത്തില്‍ വെച്ച് തടയുകയായിരുന്നു. ഒമ്പത് പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ് രാഹുലിനൊപ്പമുള്ളത്. ഇവരെ വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനോ മാധ്യമങ്ങളെ കാണാനോ അനുവദിച്ചില്ല. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ തടഞ്ഞത്. ഇവരെ ഉടന്‍ തന്നെ തിരിച്ചയക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles