Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ മൂന്ന് മണിക്കൂര്‍ സന്ദര്‍ശനത്തിനായി ചിലവഴിക്കുന്നത് 85 കോടി

അഹ്മദാബാദ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കേവലം മൂന്ന് മണിക്കൂര്‍ മാത്രം ഗുജറാത്തില്‍ സന്ദര്‍ശനത്തിനെത്തുമ്പോള്‍ സര്‍ക്കാര്‍ ചിലവഴിക്കുന്നത് 85 കോടിയോളം രൂപ !. ബുധനാഴ്ച പ്രമുഖ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 24ന് ഗുജറാത്തിലെത്തുന്ന ട്രംപ് കേവലം രണ്ട് മണിക്കൂറിനടുത്ത് മാത്രമേ അഹ്മദാബാദില്‍ ചിലവഴിക്കൂ. മൊത്തം ചിലവ് നോക്കുമ്പോള്‍ ഗുജറാത്ത് വാര്‍ഷിക ബജറ്റിന്റെ 1.5 ശതമാനം വരുമിത്. ചിലവിന്റെ പകുതിയും സുരക്ഷക്കു വേണ്ടിയാണ്. പേര് വെളിപ്പെടുത്താത്ത രണ്ട് ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞു. 12000 പൊലിസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിക്കുന്നത്.

അഹ്മദാബാദില്‍ ട്രംപും മോദിയും ചേര്‍ന്ന് റോഡ് ഷോ നടത്തുന്നുണ്ട്. തുടര്‍ന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ 1.25 ലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളിലൊന്നായ ഇവിടെ ‘ഹൗഡി ട്രംപ്’ പരിപാടിക്കായി ദശലക്ഷക്കണക്കിന് രൂപയാണ് ചിലവഴിക്കുന്നതെന്ന് സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥരായ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി അശോക് ബ്രഹ്മഭട്ട് പറഞ്ഞു.

1,10,000 ആണ് സ്റ്റേഡിയത്തിന്റെ ശേഷി. 30 കോടിയോളം രൂപ ഗുജറാത്ത് സര്‍ക്കാര്‍ ഇതിനകം ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചിലവഴിച്ചിട്ടുണ്ട്. റോഡ് വീതി കൂട്ടുക,ടാര്‍ ചെയ്യുക,തെരുവുകളുടെ സൗന്ദര്യവത്കരണം,അടിസ്ഥാന സൗകര്യങ്ങളുടെ വികസനം തുടങ്ങി സ്‌റ്റേഡിയത്തിന് പുറത്തും നിരവധി തുകയാണ് ചിലവഴിച്ചത്.

Related Articles