Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത് വംശഹത്യ: ഇനി അന്വേഷണം വേണ്ട; മോദിക്കുള്ള ക്ലീന്‍ ചിറ്റ് ശരിവെച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപങ്ങളിലൊന്നായ 2002ലെ ഗുജറാത്ത് വംശഹത്യക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ ക്ലീന്‍ ചിറ്റ് ശരിവെച്ച് സുപ്രീം കോടതി. കലാപത്തില്‍ മോദിക്കുള്ള പങ്കില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്നാണ് ജസ്റ്റിസ് എ.എം ഖന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ച് വെള്ളിയാഴ്ച ഉത്തരവിട്ടത്. മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ 2012ലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ശരിവെക്കുകയായിരുന്നു.

മോദിക്ക് കലാപത്തിലുള്ള പങ്കില്‍ പുനരന്വേഷണം വേണമെന്നുള്ള ഹരജി തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സകിയ ജാഫ്രി ആണ് ഹരജി നല്‍കിയിരുന്നത്. വംശഹത്യയുടെ ഭാഗമായി നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയിലാണ് ഇഹ്‌സാന്‍ ജാഫ്രിയും അതിദാരുണമായി കൊല്ലപ്പെട്ടത്. 68പേരാണ് അവിടെ ആകെ കൊല്ലപ്പെട്ടത്. രണ്ടു പതിറ്റാണ്ടായി നിയമപോരാട്ടത്തിലായിരുന്നു സകിയ. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്ര മോദിക്ക് വംശഹത്യയില്‍ നേരിട്ടുള്ള പങ്കുണ്ടെന്നതിന് നിരവധി തെളിവുകളും ആരോപണങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊക്കെ തള്ളിയാണ് സുപ്രീം കോടതി ഇന്ന് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കറും ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും സി.ടി രവികുമാറും അടങ്ങുന്ന ബെഞ്ചാണ് സകിയയുടെ ഹരജി പരിഗണിച്ചത്. കലാപവുമായി ബന്ധപ്പെട്ട കേസില്‍ 63 പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്തായിരുന്നു ഹരജി. സകിയക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലായിരുന്നു ഹാജരായത്.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles