Current Date

Search
Close this search box.
Search
Close this search box.

വാര്‍ത്താ സമ്മേളനത്തില്‍ ഏറ്റുമുട്ടി ഗ്രീസ്, തുര്‍ക്കി മന്ത്രിമാര്‍

അങ്കാറ: വാര്‍ത്താ സമ്മേളനത്തില്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് തുര്‍ക്കി, ഗ്രീസ് വിദേശകാര്യ മന്ത്രിമാര്‍. ഒരു വര്‍ഷത്തിനിടെയുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. കൂടിക്കാഴ്ചക്ക് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലറ്റ് കാവുസൊഗ്ലുവും ഗ്രീസ് വിദേശകാര്യ മന്ത്രി നികോസ് ഡെന്‍ഡിയാസും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചത്. നാറ്റോ അയല്‍രാജ്യങ്ങളായ ഗ്രീസിനും തുര്‍ക്കിക്കുമിടയില്‍ ഒരു വര്‍ഷമായി നിലനില്‍ക്കുന്ന സങ്കീര്‍ണ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാണ് ഇരുരാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ കൂടിക്കാഴ്ച നടത്തിയത്.

കഴിഞ്ഞ ആഗസ്റ്റില്‍ തര്‍ക്ക മേഖലയായ കിഴക്കന്‍ മെഡിറ്ററേനിയനിലേക്കുള്ള തുര്‍ക്കി കപ്പല്‍ പ്രവേശനത്തിനിടയില്‍, ഗ്രീസിന്റെയും തുര്‍ക്കിയുടെയും യുദ്ധക്കപ്പലുകള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് ഇരുരാഷ്ട്രങ്ങളും യുദ്ധത്തിന്റെ വക്കിലെത്തിയിരുന്നു. വളരെ ഗുണാത്മകമായ ചര്‍ച്ചയെന്ന് വിശേഷിപ്പിച്ചായിരുന്നു കാവ്‌സൊഗ്ലു വാര്‍ത്താ സമ്മേളം ആരംഭിച്ചത്.

Related Articles