Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയോടുള്ള പാശ്ചാത്യ സമീപനം ആശങ്കപ്പെടുത്തുന്നു: ഗ്രീസ്

ഏഥന്‍സ്: തുര്‍ക്കിയുടെ നടപടികളോടുള്ള പാശ്ചാത്യ പ്രതികരണം ആശങ്കപ്പെടുത്തുന്നുവെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിത്‌സോതാകിസ്. ഇത് രാഷ്ട്രത്തെ അസ്വീകാര്യമായ രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നതാണെന്ന് കിരിയാകോസ് മിത്‌സോതാകിസ പറഞ്ഞു. അവസാന ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിന് ഏഥന്‍സിലെത്തിയ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വെള്ളിയാഴ്ച കിരിയാകോസ് മിത്‌സോതാകിസ് പ്രതികരിക്കുകയായിരുന്നു.

പാശ്ചാത്യ സംയമനം തുര്‍ക്കിയുടെ ഏകപക്ഷീയ നടപടകളെ ശക്തിപ്പെടുത്തുമെന്ന് ഞാന്‍ ഭയക്കുന്നു. യൂറോപ്യന്‍ തത്വങ്ങള്‍ യൂറോപ്യന്‍ നയങ്ങളായും, പ്രധാനമായി അതിനെ അപഹസിക്കുന്നവര്‍ക്കെതിരെ യൂറോപ്യന്‍ പ്രായോഗിക രീതികളായും മാറേണ്ട സമയമാണിതെന്ന് കിരിയാകോസ് പറഞ്ഞു.

യൂറോപ്യന്‍ യൂണിയനും, തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ കൃത്യമായ വിള്ളലുണ്ടാക്കാന്‍ ആരും ശ്രമിക്കുന്നില്ല. ഇത് യൂറോപിനും, ഗ്രീസിനും, ആത്യന്തികമായി ഗ്രീസിനും പ്രയോജനം ചെയ്യുന്ന ഒന്നായിരിക്കില്ല -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദശാബ്ദലത്തിലേറെയായി 27 അംഗ യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയാണ് തുര്‍ക്കി. എന്നാല്‍, ബ്ലോക്കുമായുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്.

ഈജിയന്‍ കടലിലെ പ്രാദേശിക തര്‍ക്കം, കിഴക്കന്‍ മെഡിറ്ററേനിയന്‍ പര്യവേക്ഷണ അവകാശം, വംശീയമായി വിഭജിക്കപ്പെട്ട സൈപ്രസ് ദ്വീപ് തുടങ്ങിയ വിവിധ വിഷയങ്ങളില്‍ അയല്‍രാജ്യവും നാറ്റോ സഖ്യകക്ഷിയുമായ ഗ്രീസും തുര്‍ക്കിയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

 

Related Articles