Current Date

Search
Close this search box.
Search
Close this search box.

മെഡിറ്ററേനിയൻ തർക്കം: ജോ ബൈ‍ഡൻ കാര്യമായി ഇടപെടണമെന്ന് ​ഗ്രീസ്

ഏഥൻസ്: കിഴക്കൻ മെ‍ഡിറ്ററേനിയനിലെ സങ്കീർണമായികൊണ്ടിരിക്കുന്ന പ്രശ്നം പരിഹരിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട പുതിയ അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡന്റെ സുപ്രധാന ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്ന് ​ഗ്രീസ് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോറ്റാകിസ്. നാറ്റോയുടെ നേതൃത്വമെന്ന നിലയിൽ യു.എസിന്റെ മുഖ്യപങ്കിനെ, മേഖലയിലെ എല്ലാ പങ്കാളികൾക്കൊപ്പം സ്വാ​ഗതം ചെയ്യാൻ ഞങ്ങൾക്ക് എല്ലാ കാരണങ്ങളുണ്ട് -തലസ്ഥാനമായ ഏഥൻസിൽ ഈജിപ്ഷ്യൻ പ്രസി‍ഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുമായി ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ​​ഗ്രീസ് പ്രധാനമന്ത്രി കിറിയാക്കോസ് പറഞ്ഞു.

പ്രകൃതി വാതക നിക്ഷേപം കണ്ടെത്തുന്നതും, ഉപയോ​ഗപ്പെടുത്തുന്നുതുമായ അവകാശത്തെ ചൊല്ലിയുള്ള കിഴക്കൻ മെ‍ഡിറ്ററേനിയനിലെ അതിർത്തി തർക്കത്തിൽ ഈജിപ്തും ​​ഗ്രീസും തുർക്കിക്കെതിരെ നിലയുറപ്പിച്ചിരിക്കുകയാണ്. ഇത് മാസങ്ങളായി തുർക്കിയുടെയും ​ഗ്രീസിന്റെയും ഭാ​ഗത്ത് നിന്നുള്ള സൈനിക തയാറെടുപ്പിന് കാരണമായിരിക്കുകയുമാണ്.

Related Articles