Current Date

Search
Close this search box.
Search
Close this search box.

സമുദ്ര അതിര്‍ത്തി നിര്‍ണയം; ഗ്രീസും ലിബിയയും ചര്‍ച്ച നടത്തും

ഏഥന്‍സ്: മെഡിറ്ററേനിയന്‍ കടലിലെ അതിര്‍ത്തി നിര്‍ണയവുമായി ബന്ധപ്പെട്ട അടിയന്തര ചര്‍ച്ച പുനഃരാരംഭിക്കുന്നതിന് ഗ്രീസും ലിബിയയും ധാരണയിലെത്തിയതായി ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്‌സോതാകിസ് പറഞ്ഞു. ലിബിയന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ മെന്‍ഫിയുമായി ഏഥന്‍സില്‍ ബുധാഴ്ച നടന്ന കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പ്രതികരിക്കുകയായിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ ലിബിയക്ക് എപ്പോഴും സ്ഥിരതയുള്ള സുഹൃത്തും സഖ്യകക്ഷിയുമായി ഗ്രീസുണ്ടാകുമെന്ന് അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിലൂടെ സ്ഥിരതയും സമൃദ്ധിയും തിരിച്ചുകൊണ്ടുവരാന്‍ കഴിയും -മിത്‌സോതാകിസ് പറഞ്ഞു. ഇരുരാഷ്ട്രങ്ങള്‍ക്കിടയിലെ ചരിത്രപരമായ ബന്ധവും സൗഹൃദവും മുഹമ്മദ് അല്‍ മെന്‍ഫി എടുത്തപറഞ്ഞു. യൂറോപ്യന്‍ യൂണിയനിലേക്കുള്ള ലിബിയയുടെ പ്രധാന കവാടമാണ് ഗ്രീസെന്നും മെന്‍ഫി പറഞ്ഞു.

Related Articles