Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലേത് അടിച്ചമര്‍ത്തല്‍ ഭരണകൂടം: അല്‍ അസ്ഹര്‍ ഇമാം

കൈറോ: ഈജിപ്ത് ഭരണകൂടം സമസ്ത മേഖലകളിലും അടിച്ചമര്‍ത്തല്‍ നയമാണ് സ്വീകരിക്കുന്നതെന്ന വിമര്‍ശനവുമായി ഈജിപ്തിലെ അല്‍ അസ്ഹറിലെ ഗ്രാന്‍ഡ് ഇമാം ശൈഖ് അഹ്മദ് അല്‍ ത്വയ്യിബ് രംഗത്ത്. രാജ്യത്ത് പത്ര മാധ്യമങ്ങള്‍ അഭൂതപൂര്‍വമായ രീതിയില്‍ ഉപരോധത്തിനും പീഡനത്തിനും ഇരയാവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ചാനല്‍ വണ്‍ പുറത്തുവിട്ട അഭിമുഖത്തിന്റെ വീഡിയോവിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. അസ്ഹറിനെ അവഹേളിക്കുന്ന ഒരു ലേഖനത്തിന് മറുപടി നല്‍കാന്‍ ഏറെ പ്രയാസം അനുഭവിക്കേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് കേവലം സെക്കന്റുകള്‍ മാത്രമാണ് അനുവദിക്കുന്നത്. അല്‍ അസ്ഹറിനെതിരെ നടക്കുന്ന ക്യാംപയിന്‍ ഐ.എസിന്റെ തത്വചിന്തക്കാണ് സഹായകമാവുക എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നേരത്തെ ഈജിപ്ത് പ്രസിഡന്റ് അല്‍ സീസിക്കെതിരെ അദ്ദേഹം പരോക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു. അനീതിയുടെ കടുത്ത പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈജിപിതിലെ പരമോന്നത പണ്ഡിത സഭയാണ് അല്‍ അസ്ഹര്‍.

Related Articles