Current Date

Search
Close this search box.
Search
Close this search box.

ഭരണകൂടം നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നു; ഈജിപ്തിനെതിരെ യു.എസില്‍ പരാതി

വാഷിങ്ടണ്‍: രാജ്യത്തെ പൗരന്മാരെ നിശ്ശബ്ദമാക്കാന്‍ അബ്ദുല്‍ ഫത്താഫ് അല്‍ സീസി ഭരണകൂടം ശ്രമിക്കുന്നതായി യു.എസിലെ ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഈജിപ്തിലെ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കെതിരെ ഉയരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഹരിക്കുന്നതിന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇടപെടണമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.

ആഗസ്റ്റ് 20 മുതല്‍ തന്റെ മൂന്ന് ബന്ധുക്കളുടെ വീടുകളില്‍ ഈജിപ്ഷ്യന്‍ സുരക്ഷാ സേന റെയ്ഡ് നടത്തുകയും, നിരവധി പേരെ അറസ്റ്റുചെയ്യുകയും ചെയ്തതായി മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന വാഷിങ്ടണ്‍ ഡി.സി ആസ്ഥാനമായ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഹരീഫ് മന്‍സൂര്‍ പറഞ്ഞു.

Related Articles