Current Date

Search
Close this search box.
Search
Close this search box.

സംഘപരിവാറിന്റെ ഇസ്ലാമോഫോബിയ പ്രചാരണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: സോളിഡാരിറ്റി

കാസര്‍കോട്: സംഘപരിവാറിന്റെ ഇസ്ലാമോഫോബിയ പ്രചാരണങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി സുഹൈബ് പറഞ്ഞു. സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ‘മാര്‍ക്ക് ജിഹാദ്, ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ കാസര്‍കോട് ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഇസ്മായില്‍ അഹമദ് അദ്ധ്യക്ഷത വഹിച്ചു, ജമാഅത്തെ ഇസ്ലാമി ജില്ലാ അസി. സെക്രട്ടറി ബി.കെ മുഹമ്മദ് കുഞ്ഞി, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ നാഫിഹ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സാബിര്‍ പി.സി സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി അദ്‌നാന്‍ മഞ്ചേശ്വര്‍ നന്ദിയും പറഞ്ഞു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles