Current Date

Search
Close this search box.
Search
Close this search box.

ഗൂഗിള്‍ മാപ്പ്: ഗസ്സയുടെ അവ്യക്തമാക്കിയ ചിത്രങ്ങള്‍ നീക്കാന്‍ തയാറാകാതെ അധികൃതര്‍

വാഷിങ്ടണ്‍: ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ആഗോള ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിന്റെ ഇസ്രായേല്‍ ദാസ്യം മാറ്റമില്ലാതെ തുടരുന്നു. ഗൂഗിള്‍ മാപ്പില്‍ ഗസ്സയുടെ ചിത്രങ്ങള്‍ മങ്ങിയ നിലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത് മാറ്റാന്‍ നിലവില്‍ പദ്ധതിയൊന്നുമില്ലെന്നാണ് കഴിഞ്ഞ ദിവസം ഗൂഗിള്‍ മാപ്പ് അധികൃതര്‍ അറിയിച്ചത്.

ഇസ്രായേല്‍ കൈയേറിയ ഫലസ്തീന്റെ ഭൂപ്രദേശങ്ങള്‍ ഗൂഗിള്‍ മാപ്പിലെ സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ അവ്യക്തമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ തന്നെ നാളിതുവരെ ഇസ്രായേല്‍ നടത്തിയ കൈയേറ്റങ്ങള്‍ എത്രയാണെന്നും ഗസ്സയുടെ യഥാര്‍ത്ഥ ഭൂപ്രദേശം എത്രയാണെന്നും ഗൂഗിള്‍ മാപ്പ് വഴി കണ്ടുപിടിക്കാന്‍ സാധ്യമല്ല. ഇത് നേരത്തെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ നിലപാട് മാറ്റില്ലെന്നാണ് ഇപ്പോള്‍ വീണ്ടും ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

മികച്ച നിലവാരത്തിലുള്ള ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നേരത്തെ അമേരിക്കയുടെ വിലക്കുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആ വിലക്ക് അമേരിക്ക നീക്കിയിരുന്നു. പുതിയ നിയമം പുറത്തിറക്കിയിട്ടും ചിത്രങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഗൂഗിള്‍ തയാറാകുന്നില്ല. ഈ വിഷയത്തില്‍ ഗവേഷണം നടത്തുന്നവരുടെ പഠന റിപ്പോര്‍ട്ടിനെ തടസ്സപ്പെടുത്താന്‍ വേണ്ടിയാണ് ഗൂഗിള്‍ മാപ്പ് അധികൃതര്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് പ്രധാന വിമര്‍ശനം.

നിലവില്‍, ഗസ്സയുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പിക്‌സലിന് രണ്ട് മീറ്റര്‍ റെസല്യൂഷനിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.അതായത് കെട്ടിടങ്ങളും തെരുവുകളും മങ്ങിയതായാണ് കാണിക്കുന്നത്. ഇവ തിരിച്ചറിയാന്‍ പ്രയാസമാണ്. ഒരു ദശാബ്ദത്തിലേറെയായി ഇസ്രായേലും ഈജിപ്തും ഉപരോധിം ഫലസ്തീന്‍ പ്രദേശത്ത് ലക്ഷക്കണക്കിന് ആളുകളുടെ നിത്യ ജീവിതത്തെയാണ് ബാധിച്ചത്. സ്‌കൂളുകള്‍, വൈദ്യുതി ലൈനുകള്‍, വെള്ളം, ശുചീകരണ സംവിധാനങ്ങള്‍, മലിനജല സംവിധാനങ്ങള്‍ എന്നിവ തകര്‍ന്നടിഞ്ഞു.

Related Articles