Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഖുര്‍ആന്‍ ഉപയോഗിക്കരുത്: എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: രാഷ്ട്രീയ വിവാദങ്ങള്‍ക്കും വര്‍ഗീയ പ്രചാരണങ്ങള്‍ക്കും ഖുര്‍ആന്‍ ഉപയോഗിക്കരുതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് യോജിക്കാത്ത അപശബ്ദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട മാധ്യമ ചര്‍ച്ചകള്‍ ബോധപൂര്‍വ്വം ഖുര്‍ആനില്‍ കേന്ദ്രീകരിക്കുകയാണ്.

നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ അന്വേഷണങ്ങള്‍ കൃത്യമായി നടക്കട്ടെ. പക്ഷെ, വര്‍ഗീയ ശക്തികള്‍ക്ക് അവസരം സൃഷ്ടിക്കും വിധം വിഷയം വഴിതിരിച്ചുവിടാന്‍ ആരും ശ്രമിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു. മത രാഷ്ടീയ ചിന്തകള്‍ക്കതീതമായി മലയാളി ഒരുമയോടെ നിലനിന്നതുകൊണ്ടാണ് കേരളീയ സമൂഹത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വേരൂന്നാന്‍ സാധിക്കാതെ പോയത്. അത് തകര്‍ക്കുന്ന സാഹചര്യം കേരളത്തെ അപകടത്തിലേക്കാണ് എത്തിക്കുക.യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.

Related Articles