Current Date

Search
Close this search box.
Search
Close this search box.

ഗോലന്‍: യു.എസ് നീക്കത്തിനെതിരെ പ്രതിഷേധവുമായി അറബ് ലീഗ്

തൂനിസ്: സിറിയയിലെ ഗോലന്‍ മലനിരകളില്‍ ഇസ്രായേലിന്റെ മേധാവിത്വം അംഗീകരിച്ച യു.എസ് നടപടിക്കെതിരെ അറബ് ലീഗ് രംഗത്ത്. വിഷയത്തില്‍ അറബ് രാജ്യങ്ങള്‍ ഒന്നിച്ച് യു.എസിനെ എതിര്‍ക്കാനുള്ള നീക്കത്തിലാണ് ലീഗ്. അറബ് രാഷ്ട്രങ്ങളുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് യു.എസിന്റെ പ്രഖ്യാപനത്തിനെതിരെ ഒന്നിച്ചു നീങ്ങുമെന്ന് തുനീഷ്യന്‍ വിദേശകാര്യ മന്ത്രി കമൈസ് ജിനോയ് പറഞ്ഞു.

വിഷയത്തില്‍ റഷ്യയുടെ ദൃഢമായ തീരുമാനത്തെ പുകഴ്ത്തിയ അറബ് രാജ്യങ്ങളിലെ അംബാസിഡര്‍മാര്‍ ചര്‍ച്ച നടത്താനായി റഷ്യയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം തുനീഷ്യയില്‍ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു.

Related Articles