Current Date

Search
Close this search box.
Search
Close this search box.

ഗോവ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 17 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം

പനാജി: ഗോവയില്‍ അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിച്ച് മുസ്ലിം സ്ഥാനാര്‍ത്ഥികളും. വിവിധ പ്രദേശങ്ങളില്‍ നിന്നായി 17 മുസ്ലിം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 186 പഞ്ചായത്ത് ഭരണസമിതികളിലേക്കായി 1,464 വാര്‍ഡുകളിലായാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്. വോട്ടെണ്ണല്‍ ഓഗസ്റ്റ് 12 ന് നടത്തുകയും അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആകെ 5,038 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്.

അറുപതുകാരനായ സാമൂഹ്യാവകാശ പ്രവര്‍ത്തകന്‍ ഉസ്മാന്‍ സെയ്ദ് സത്താരി താലൂക്കിലെ ക്വേരിം വില്ലേജ് പഞ്ചായത്തില്‍ നിന്ന് വിജയിച്ച ഒരു പ്രധാന വ്യക്തിയാണ്. വടക്കന്‍ ഗോവയില്‍ നിന്ന് വിജയിച്ച ഏക മുസ്ലീം കൂടിയാണ് അദ്ദേഹം. ഇത് ജനങ്ങളുടെ വിജയമാണെന്നും ഉസ്മാന്‍ പറഞ്ഞു. ബി.ജെ.പിയോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

കുര്‍തി ഖണ്ഡേപ്പര്‍ പഞ്ചായത്തില്‍ നിന്ന് വിജയിച്ച മറ്റു മുസ്ലിംകളാണ് സാജിദ ബി ഷെയ്ഖ്, നവീദ് തഹസില്‍ദാര്‍, ഭാര്യ അഫ്രീന്‍ ബാനു എന്നിവര്‍. തന്റെ വോട്ടര്‍മാരോട് നന്ദി പറയുന്നതായും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നും നവീദ് പറഞ്ഞു.

Related Articles