Current Date

Search
Close this search box.
Search
Close this search box.

ആഗോള അഭയാര്‍ത്ഥി പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച് അമേരിക്കന്‍ ഹാസ്യ താരം

ലണ്ടന്‍: ലോകത്ത് അഭയാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ ചിരി കൊണ്ട് സാധിക്കുമെന്ന് അമേരിക്കന്‍ ഹാസ്യ താരം ബെന്‍ സ്റ്റില്ലര്‍. ആഗോള അഭയാര്‍ത്ഥി പ്രതിസന്ധി ഒരു തമാശയുള്ള കാര്യമല്ല എന്ന് എല്ലാവര്‍ക്കും അറിയാം. ആരും അത് തമാശയായി എടുക്കുന്നില്ല. എന്നാല്‍ ഇതിലൂടെ ആളുകളുടെ ശ്രദ്ധ ഈ വിഷയത്തിലേക്ക് ക്ഷണിക്കുകയാണ് ബെന്‍ സ്റ്റില്ലര്‍.

ലോകത്തുടനീളമുള്ള 25 മില്യണ്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ ഹാസ്യത്തിലൂടെ മറ്റുള്ളവര്‍ക്ക് എത്തിക്കാന്‍ കഴിയും സ്റ്റില്ലര്‍ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ വഴിയിലൂടെ വിഷയം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനങ്ങളെ വിഷമിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതും മനുഷ്യരാണ് എന്ന് ജനങ്ങളെ അറിയിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. നര്‍മ്മം ഇതില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ സ്റ്റില്ലര്‍ പറഞ്ഞു.

Related Articles