Current Date

Search
Close this search box.
Search
Close this search box.

ഖുര്‍റം പര്‍വേസിന്റെ അറസ്റ്റ്: അപലപിച്ച് യു.എന്നും മനുഷ്യാവകാശ സംഘടനകളും

ശ്രീനഗര്‍: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖുര്‍റം പര്‍വേസിനെതിരെ കഴിഞ്ഞ ദിവസം യു.എ.പിഎ ചുമത്തി അറസ്റ്റ് ചെയ്ത എന്‍.ഐ.എയുടെ നടപടിക്കെതിരെ വിമര്‍ശനം ശക്തമാകുന്നു. ജമ്മുകശ്മീര്‍ തലസ്ഥാനമായ ശ്രീനഗറിലെ തന്റെ ഓഫീസിലും വസതിയിലും റെയ്ഡ് നടത്തിയ ശേഷമായിരുന്നു ദേശീയ അന്വേഷണ ഏജന്‍സി അദ്ദേഹത്തിനെതിരെ ദേശദ്രോഹ കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ആദ്യം ഏജന്‍സി ഫയല്‍ ചെയ്ത കേസുമായി (RC 30/2021) ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ നടത്തിയത്. ഐക്യരാഷ്ട്രസഭ, ആഗോള അവകാശ നരീക്ഷകര്‍, മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ അറസ്റ്റിനെ അപലപിക്കുകയും സംഭവത്തില്‍ തങ്ങള്‍ അസ്വസ്തരാണെന്ന് പറയുകയും ചെയ്തു.

‘ഇന്ന് കശ്മീരില്‍ വെച്ച് ഖുറം പര്‍വേസിനെ അറസ്റ്റ് ചെയ്തുവെന്നും തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യയിലെ അധികാരികള്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്താനുള്ള സാധ്യതയുണ്ടെന്നുമുള്ള അസ്വസ്ഥജനകമായ റിപ്പോര്‍ട്ടുകള്‍ ഞാന്‍ കേള്‍ക്കുന്നു. അവന്‍ ഒരു തീവ്രവാദിയല്ല, മനുഷ്യാവകാശ സംരക്ഷകനാണ്.’ യു.എന്നിന്റെ മനുഷ്യാവകാശ സംരക്ഷകരുടെ പ്രത്യേക പ്രതിനിധി മേരി ലോലര്‍ ട്വീറ്റ് ചെയ്തു. പര്‍വേസിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്.

ജമ്മു കശ്മീര്‍ കോലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയുടെയും സിവില്‍-സൊസൈറ്റി ഗ്രൂപ്പിന്റെ കോര്‍ഡിനേറ്ററും Board of Asian Federation Against Involuntary Disappearances (AFAD) ചെയര്‍മാനുമാണ് പര്‍വേസ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ടിങ് ലഭിക്കുന്നു എന്ന ആരോപണമുന്നയിച്ചായിരുന്നു അദ്ദേഹത്തെ ഭീകര നിയമങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

Related Articles