Current Date

Search
Close this search box.
Search
Close this search box.

വൈറ്റ്ഹൗസിലേക്കുള്ള ട്രംപിന്റെ ക്ഷണം ഖഷോഗിയുടെ ഭാര്യ നിരസിച്ചു

അങ്കാറ: വൈറ്റ് ഹൗസിലേക്ക് കൂടിക്കാഴ്ചക്ക് ക്ഷണിച്ച ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണം ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധു ഹാറ്റിക് കെന്‍കിസ് നിരസിച്ചു. പൊതു സമൂഹത്തില്‍ ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകുമെന്ന് ഭയന്നാണ് ക്ഷണം നിരസിച്ചതെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

‘എന്നെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ അത് ട്രംപിന് പൊതുവായ പ്രീതി ഉദ്ദേശിച്ചാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ‘ തുര്‍ക്കി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കെന്‍ഗിസ് പറഞ്ഞു. ഖഷോഗിയെ സൗദി അധികൃതര്‍ അറസ്റ്റു ചെയ്യുമെന്നോ ചോദ്യം ചെയ്യുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ഖഷോഗി ആദ്യമായി സൗദി കോണ്‍സുലേറ്റ് സന്ദര്‍ശിച്ചപ്പോള്‍ നല്ല രീതിയിലാണ് ഉദ്യോഗസ്ഥര്‍ പെരുമാറിയിരുന്നത്. അതിനാല്‍ തന്നെ അവരുടെ ഭാഗത്ത് നിന്ന് ഇത്തരം നീക്കങ്ങള്‍ പ്രതീക്ഷിച്ചില്ല. തുര്‍ക്കിയുമായി ഖഷോഗിക്ക് നല്ല ബന്ധമായിരുന്നെന്നും ഇവിടെ അദ്ദേഹത്തിന് സുരക്ഷിതത്വം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അവര്‍ പറഞ്ഞു.

Related Articles