Current Date

Search
Close this search box.
Search
Close this search box.

ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് സൗദിയോട് യു.എന്‍

റിയാദ്: ഇസ്താംബൂള്‍ എംബസിയില്‍ കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. യഥാര്‍ത്ഥ പ്രതികളെ പിടികൂടാനോ ഖഷോഗിയുടെ മൃതദേഹം എവിയെന്ന് വെളിപ്പെടുത്താത്തതിനോലോ സൗദിക്കെതിരെ ആഗോള തലത്തില്‍ വീണ്ടും പ്രതിഷേധം കനക്കുകയാണ്. ഖഷോഗിയുടെ മൃതദേഹം എവിടെയാണുള്ളതെന്ന് സൗദി പറയണമെന്നാണ് കഴിഞ്ഞ ദിവസം യു.എന്‍ ആവശ്യപ്പെട്ടത്.

വിഷയത്തില്‍ അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരോട് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ മേധാവി മൈക്കിള്‍ ബാഷ്‌ലെറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിലെ രാഷ്ട്രീയ ഇടപെടലും സ്വതന്ത്രമായ അന്വേഷണവും നടക്കാന്‍ ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഞെട്ടിക്കുന്ന ക്രൂരകൃത്യങ്ങളാണ് പുറത്തുവന്നത്. ഖഷോഗിയുടെ മൃതദേഹം എവിടെയാണെന്നും ഫോറന്‍സിക് പരിശോധന ഫലം പുറത്തുവിടണമെന്നും അദ്ദേഹം സൗദിയോട് ആവശ്യപ്പെട്ടു.

Related Articles