Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഗനൂഷി

തൂനിസ്: തുനീഷ്യയില്‍ ഏറെ സ്വാധീനമുള്ള അന്നഹ്ദ പാര്‍ട്ടിയുടെ നേതാവായ റാഷിദ് ഗനൂഷി വരാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ രാജ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് കടന്നു വരാനാണ് ഇതിലൂടെ അന്നഹ്ദ പാര്‍ട്ടി ലക്ഷ്യമിടുന്നത്. 2011ല്‍ തുനീഷ്യയില്‍ നടന്ന അറബ് വസന്തത്തിലൂടെ നീണ്ട രണ്ട് പതിറ്റാണ്ട് കാലം തുനീഷ്യ അടക്കി ഭരിച്ച ഏകാധിപതി സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ താഴെയിറക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവാണ് 78കാരനായ റാഷിദ് അല്‍ ഗനൂഷിയും അന്നഹ്ദ പാര്‍ട്ടിയും. എന്നാല്‍ ഇതുവരെയായി ഗനൂഷി ഒൗദ്യോഗിക സ്ഥാനത്തേക്ക് മത്സരിച്ചിരുന്നില്ല.

രാജ്യത്തെ ഭരണപാര്‍ട്ടിയായ നിദ തൂനിസ് പാര്‍ട്ടിയുടെ ബെജി കെയ്ഡാണ് നിലവിലെ പ്രസിഡന്റ്. രാജ്യത്തെ മതേതരത്വത്തോടെ സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ ഗനൂഷിക്കാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അന്നഹ്ദ പാര്‍ട്ടി വിജയിച്ചാല്‍ ഗനൂഷി പ്രധാനമന്ത്രിയോ സ്പീക്കറോ ആവാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. ജനകീയ വിപ്ലവത്തിനു ശേഷം ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് നിലവില്‍ രാജ്യം ഭരിക്കുന്നത്. രാജ്യത്തെ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയാണ് അന്നഹ്ദ.

Related Articles