Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി: സൗദിക്ക് ആയുധങ്ങള്‍ വില്‍ക്കില്ലെന്ന് ജര്‍മനി

ബെര്‍ലിന്‍: സൗദിയുമായുള്ള ആയുധ ഇടപാടുകള്‍ അവസാനിപ്പിക്കാനൊരുങ്ങി ജര്‍മനി. ഖഷോഗി വധത്തില്‍ സൗദിക്കുള്ള പങ്കില്‍ പ്രതിഷേധിച്ചാണ് ജര്‍മനി കടുത്ത നിലപാടിലേക്ക് നീങ്ങിയത്. ജര്‍മന്‍ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുതുതായി സൗദിയിലേക്ക് ഇനി ആയുധങ്ങള്‍ കയറ്റുമതി ചെയ്യില്ലെന്നും ഇതിനായി ലൈസന്‍സ് അനുവദിക്കില്ലെന്നുമാണ് ജര്‍മനി അറിയിച്ചത്.

2018 അവസാനത്തില്‍ ജര്‍മനി സൗദിയിലേക്ക് ആയുധങ്ങളൊന്നും കയറ്റി അയച്ചിട്ടില്ല. ഒക്ടോബര്‍ രണ്ടിന് ഖഷോഗിയെ കൊലപ്പെടുത്തിയതിന് ശേഷം 26 ശതമാനം ആയുധ കയറ്റുമതി കുറച്ചതായി കഴിഞ്ഞ ഡിസംബറില്‍ ജര്‍മനി അറിയിച്ചിരുന്നു. ഇറ്റലി,കാനഡ,ഫിന്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളും ഇനിമുതല്‍ സൗദിയിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.

Related Articles