Current Date

Search
Close this search box.
Search
Close this search box.

അരാംകോ: ഇറാനെ കുറ്റപ്പെടുത്തി ജര്‍മനി,ഫ്രാന്‍സ്,ബ്രിട്ടന്‍

ന്യൂയോര്‍ക്ക്: സൗദിയിലെ അരാംകോ എണ്ണ പ്ലാന്റിനു നേരെ നടന്ന ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തി ജര്‍മനി,ഫ്രാന്‍സ്,ബ്രിട്ടന്‍ എന്നീ രാഷ്ട്ര തലവന്മാരുടെ സംയുക്ത പ്രസ്താവന. ഇറാന്റെ ആണവ കരാറില്‍ ഒപ്പുവെച്ച അംഗരാഷ്ട്രങ്ങളാണ് മൂവരും. തിങ്കളാഴ്ച ന്യൂയോര്‍ക്കിലെ യു.എസ് ആസ്ഥാനത്ത് ചേര്‍ന്ന ത്രിരാഷ്ട്ര സഖ്യത്തിന്റെ യോഗത്തിലാണ് പ്രസ്താവന പുറത്തിറക്കിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍,ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍,ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

2015ലെ ഇറാന്റെ ആണവ കരാറില്‍ നിന്നും പിന്മാറുമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ സൂചന നല്‍കിയിരുന്നു. സൗദി എണ്ണ പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്നും കഴിഞ്ഞ ദിവസം ജോണ്‍സണ്‍ ആവര്‍ത്തിച്ചിരുന്നു.

Related Articles