Current Date

Search
Close this search box.
Search
Close this search box.

സൗദിയിലേക്കുള്ള ആയുധ കയറ്റുമതി ജര്‍മനി അവസാനിപ്പിക്കുന്നു

ബെര്‍ലിന്‍: ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെ സൗദിക്കെതിരെ നടപടികളുമായി കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത്. സൗദിയിലേക്കുള്ള ആയുധ കയറ്റുമതി അവസാനിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം ജര്‍മനി അറിയിച്ചത്. മാത്രമല്ല, മറ്റു യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോടും സൗദിയിലേക്ക് ആയുധങ്ങള്‍ കയറ്റി അയക്കുന്നത് നിര്‍ത്താന്‍ ജര്‍മനി ആവശ്യപ്പെട്ടിട്ടുണ്ട്. ജര്‍മന്‍ ധനകാര്യ മന്ത്രി പീറ്റര്‍ അള്‍ട്‌മെയറിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം ജര്‍മന്‍ ചാന്‍സലര്‍ ആംഗലെ മെര്‍കലും ഖഷോഗിയുടെ മരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സൗദിയിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സൗദി നല്‍കിയ വിശദീകരണം തൃപ്തികരമല്ല എന്നാണ് ജര്‍മനിയുടെ നിലപാട്. അതിനാല്‍ തന്നെ തുടര്‍ന്ന് സൗദിയിലേക്കുള്ള ആയുധ കയറ്റുമതി കരാര്‍ തുടരാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയണമെന്നും മെര്‍കലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ഈ വര്‍ഷം 462 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ സൗദിയിലേക്ക് കയറ്റുമതി ചെയ്യാന്‍ ജര്‍മനി തീരുമാനിച്ചിരുന്നു. അള്‍ജീരിയ കഴിഞ്ഞാല്‍ ജര്‍മനിയുടെ ആയുധങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് സൗദിയാണ്.

 

Related Articles