Current Date

Search
Close this search box.
Search
Close this search box.

റഷ്യക്ക് താക്കീത്; ഖത്തറുമായി കരാറില്‍ ഒപ്പുവെച്ച് ജര്‍മനി

ബെര്‍ലിന്‍: ഖത്തറും ജര്‍മനിയും ദീര്‍ഘകാല ഊര്‍ജ പങ്കാളിത്ത കരാറിലെത്തിയതായി ജര്‍മന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. റഷ്യയുടെ ഊര്‍ജ സ്രോതസ്സുകള്‍ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ശ്രമത്തിലാണ് യൂറോപിലെ വലിയ സമ്പന്ന രാഷ്ട്രമായ ജര്‍മന്‍. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ജര്‍മനിക്ക് ഏറ്റവും കൂടുതല്‍ വാതകം വിതരണം ചെയ്യുന്നത് റഷ്യയാണ്. അയല്‍രാജ്യമായ യുക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചത് മുതല്‍ റഷ്യയുടെ ഊര്‍ജ സ്രോതസ്സുകള്‍ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് വിവിധ നടപടികള്‍ സ്വീകരച്ചതായി ജര്‍മന്‍ ധനകാര്യ മന്ത്രി റോബര്‍ട്ട് ഹാബെക്ക് പറഞ്ഞു.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി റോബര്‍ട്ട് ഹാബെക്കുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തി. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികള്‍ ഇരും നേതാക്കളും ചര്‍ച്ച ചെയ്തു; പ്രത്യേകിച്ച് ഊര്‍ജ മേഖകലകളില്‍ -എമിറേറ്റ് കോര്‍ട്ട് പ്രസ്തവാനയിലൂടെ അറിയിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles