Current Date

Search
Close this search box.
Search
Close this search box.

ഹൊര്‍മുസ്: യു.എസിന്റെ നേതൃത്വത്തിലുള്ള നാവിക ദൗത്യത്തില്‍ ചേരാന്‍ വിസമ്മതിച്ച് ജര്‍മനി

ബെര്‍ലിന്‍: ഹൊര്‍മുസ് കടലിടുക്കില്‍ യു.എസിന്റെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചതോടെ യു.എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച നാവിക ദൗത്യ സംഘത്തിലേക്കുള്ള ക്ഷണം നിരസിച്ച് ജര്‍മനി. വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് ആണ് ഇക്കാര്യമറിയിച്ചത്. ജര്‍മനിയിലെ യു.എസ് അംബാസിഡറാണ് യു.എസിന്റെ നേവല്‍ മിഷനില്‍ പങ്കാളിയാവാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫ് മേഖലയില്‍ യു.എസും ഇറാനും തമ്മിലുള്ള പിരിമുറുക്കം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വളരെ ഗൗരവേറിയതാണ്. ഇത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടതെല്ലാം ചെയ്യേണ്ടതുണ്ട്. ഇതിനാല്‍ തന്നെ യു.എസ് ആസൂത്രണം ചെയ്ത് അവതരിപ്പിക്കുന്ന ഹൊര്‍മൂസ് കടലിടുക്കിലെ കടല്‍ ദൗത്യത്തില്‍ ജര്‍മ്മനി പങ്കെടുക്കില്ല. മന്ത്രി പറഞ്ഞു. ബുധനാഴ്ച പോളണ്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles