Current Date

Search
Close this search box.
Search
Close this search box.

ലിബിയൻ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്- ജർമനി

ട്രിപോളി: ദീർഘകാലമായി ലിബിയയിൽ തുടരുന്ന പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതയെ സംബന്ധിച്ച് നല്ല ശുഭാപ്തവിശ്വാസമുണ്ടെന്ന് ജർമൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയിൽ സംഘട്ടനത്തിലേർപ്പെടുന്ന വിഭാ​ഗങ്ങൾക്ക് സൈനിക ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്ന് വന്നതിനെ തുടർന്ന് രാഷ്ട്രീയ യുക്തിയിലേക്ക് മടങ്ങുകയാണ്. മുമ്പ് സാധ്യമായിരുന്നില്ലാത്തത് ഇപ്പോൾ സാധ്യമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അത് ഞങ്ങൾ സാക്ഷാത്കരിക്കുമെന്ന് വിശ്വസിക്കുന്നു- ജർമൻ വിദേശകാര്യ മന്ത്രി ഹൈക്കോ മാസ് യു.എന്നും ജർമനിയും സംയുക്തമായി നടത്തിയ 23 രാജ്യങ്ങളുടെ സാന്നിധ്യമുള്ള വെർച്വൽ മന്ത്രിതല യോ​ഗത്തിൽ തിങ്കളാഴ്ച പറഞ്ഞു.

2011ലെ വിപ്ലവത്തെ തുടർന്നാണ് രാജ്യം അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുന്നത്. 2015 മുതൽ രാജ്യം തലസ്ഥാനമായ ട്രിപോളിയെ കേന്ദ്രീകരിച്ചുള്ള ദേശീയ ഐക്യ സർക്കാർ (Government of National Accord), കിഴക്കൻ ലിബിയ കേന്ദ്രീകരിച്ചുള്ള പ്രതിനിധിസഭ (House of Representatives) എന്നിങ്ങനെ രണ്ട് എതിർ ഭരണകൂടങ്ങളായി വിഭജിക്കപ്പെടു​കയായിരുന്നു.

Related Articles