Current Date

Search
Close this search box.
Search
Close this search box.

ഗസ്സയെ ശാന്തമാക്കാന്‍ ജര്‍മനി പരിശ്രമിക്കും: ആംഗലെ മെര്‍കല്‍

ജറൂസലേം: ഗസ്സ മുനമ്പിനെ ശാന്തമാക്കാന്‍ ജര്‍മനി പരിശ്രമിക്കുമെന്ന് ജര്‍മന്‍ ചാന്‍സ്‌ലര്‍ ആംഗലെ മെര്‍കല്‍ പറഞ്ഞു. ഇസ്രായേല്‍-ഗസ്സ വിഷയത്തില്‍ വെടിനിര്‍ത്തലിന് ജര്‍മനി മധ്യസ്ഥം വഹിക്കുമെന്നും ജറൂസലേമിലെ ഹൈഫ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.

സര്‍വകലാശാല ആദരസൂചകമായി നല്‍കിയ ഡോക്ടറേറ്റ് സ്വീകരിക്കാനെത്തിയതായിരുന്നു അവര്‍. ഗസ്സ മുനമ്പിനു ചുറ്റും വലിയ രീതിയില്‍ പട്ടാളക്കാരെ വിന്യസിക്കാനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മെര്‍കലിന്റെ പ്രതികരണം.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് മെര്‍കല്‍ ജറൂസലേമിലെത്തിയത്. നേരത്തെ ഫലസ്തീന്‍ വിരുദ്ധ നടപടികള്‍ സ്വീകരിക്കുന്ന ഇസ്രായേലിന്റെ നിലപാടിനെതിരെ മെര്‍കല്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

Related Articles