Current Date

Search
Close this search box.
Search
Close this search box.

ലബനാനിലെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുകള്‍ ഒരുക്കി ജര്‍മനി

ബെയ്‌റൂത്: ലബനാനിലെ നഹര്‍ അല്‍ ബാരിദ് അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടും കടകളും ഒരുക്കി നല്‍കി ജര്‍മനി. ഇവിടെ കഴിയുന്ന 61 ഫലസ്തീന്‍ കുടുംബങ്ങള്‍ക്കാണ് 97 വീടുകളും 35 കടകളും നിര്‍മിച്ചു നല്‍കിയത്. സഫ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വീടുകള്‍ കൈമാറുന്ന ചടങ്ങില്‍ ലബനാനിലെ ജര്‍മന്‍ അംബാസിഡര്‍ മാര്‍ട്ടിന്‍ ഹൂത് പങ്കെടുത്തിരുന്നു. ഫലസ്തീന്‍ അഭയാര്‍ത്ഥികളെ മറക്കാനാകില്ലെന്നും അവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അഭയാര്‍ത്ഥി ക്യാംപ് പുനര്‍നിര്‍മിക്കാനും ജര്‍മനി സാമ്പത്തിക സഹായം നല്‍കുമെന്നും ചടങ്ങില്‍ സംസാരിക്കവെ മാര്‍ട്ടിന്‍ ഹൂത് പറഞ്ഞു.

2007ല്‍ ലബനാന്‍ സൈന്യം അഭയാര്‍ത്ഥി ക്യാംപ് പൂര്‍ണമായും തകര്‍ത്തിരുന്നു. ഏകദേശം 30,000 ഫലസ്തീനികളാണ് ക്യാംപുകളില്‍ കഴിയുന്നത്. വടക്കന്‍ ട്രിപ്പോളിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ക്യാംപ്. ഇസ്രായേലിന്റെ അധിനിവേശം മൂലം ഫലസ്തീനില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്കായി 1949ല്‍ റെഡ്‌ക്രോസ് നിര്‍മിച്ചതായിരുന്നു ഈ ക്യാംപ്.

Related Articles