Current Date

Search
Close this search box.
Search
Close this search box.

ഹിസ്ബുള്ളയെ നിരോധിച്ച് ജര്‍മനി

ബെര്‍ലിന്‍: ഹിസ്ബുള്ളയെ രാജ്യത്ത് നിരോധിച്ച് ജര്‍മനി. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളയെ തീവ്രവാദ സംഘടയായാണ് ജര്‍മനി കണക്കാക്കിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘടനയുമായി ബന്ധപ്പെട്ട് രാജ്യത്ത് 1050ാളം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ പൊലിസ് ഹിസ്ബുള്ള അംഗങ്ങളെ തെരഞ്ഞു റെയ്ഡ് നടത്തി.

ലെബനാന്‍ ആസ്ഥാനമായി ഹസന്‍ നസ്‌റുല്ലക്ക് കീഴിലാണ് ഹിസ്ബുള്ള പ്രവര്‍ത്തിക്കുന്നത്. ബെര്‍ലിനിലെ സംഘടനയുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് പൊലിസ് റെയ്ഡ് നടത്തിയത്. സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഓഫീസ്,താമസസ്ഥലങ്ങള്‍,പള്ളികള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി. ഹിസ്ബുള്ളക്ക് സാമ്പത്തികമായും രാഷ്ട്രീയമായും സഹായം ചെയ്യുന്ന സംഘടനകളെയും നിരീക്ഷിച്ചു വരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles