Current Date

Search
Close this search box.
Search
Close this search box.

യഥാര്‍ത്ഥ വോട്ടര്‍മാര്‍ വരെ എന്‍.ആര്‍.സിയില്‍ നിന്ന് പുറത്തായി; അമിത് ഷായോട് മമത

ന്യൂഡല്‍ഹി: ദേശീയ പൗരത്വപട്ടികയിലെ ആശങ്കകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിരവധി യഥാര്‍ത്ഥ വോട്ടര്‍മാരാണ് അസമിലെ എന്‍.ആര്‍.സി പട്ടികയില്‍ നിന്നും പുറത്തായതെന്നും ഇതെല്ലാം സൂചിപ്പിച്ച് അമിത് ഷാക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും മമത പറഞ്ഞു.

എ.എന്‍.ഐ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച മമത ഡല്‍ഹിയിലെത്തി ഷായെ കണ്ടിരുന്നു. ഹിന്ദിയും അസമിയും സംസാരിക്കുന്ന 19 ലക്ഷത്തോളം അസമികളാണ് പട്ടികയില്‍ നിന്നും പുറത്തായത്. നിരവധി പേര്‍ പുറത്തായി. ഇത് പരിശോധിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ഔദ്യോഗികമായ കത്ത് അദ്ദേഹത്തിന് കൈമാറിയിട്ടുണ്ടെന്നും മമത പറഞ്ഞു. എന്‍.ആര്‍.സിയോ ഡാറ്റാബേസോ ബംഗാളില്‍ നടപ്പിലാക്കരുതെന്നും താന്‍ അത് അനുവദിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, പൗരത്വ പട്ടിക രാജ്യത്ത് മുഴുവന്‍ നടപ്പാക്കുമെന്ന് അമിത് ഷാ പറഞ്ഞു.

Related Articles