Current Date

Search
Close this search box.
Search
Close this search box.

ലൈംഗിവായവങ്ങളുടെ മാതൃകയില്‍ കേക്ക്; ഈജിപ്തില്‍ പുതിയ വിവാദം

കൈറോ: സ്ത്രീകള്‍ സംഘടിപ്പിച്ച സ്വകാര്യ പാര്‍ട്ടിയില്‍ ലൈംഗികാവയവങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച കേക്കുകള്‍ വിതരണം ചെയ്തതിനെത്തുടര്‍ന്നുള്ള വിവാദം ചൂടുപിടിച്ചിരിക്കുകയാണ് ഇപ്പോള്‍ ഈജിപ്തില്‍. ഇത്തരം മാതൃകയില്‍ നിര്‍മിച്ച കേക്കുകള്‍ സ്ത്രീകള്‍ തിന്നുന്നതിന്റെ ഫോട്ടോകള്‍ പ്രചരിച്ചതോടെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്. ആയിരക്കണക്കിന് പേരാണ് സോഷ്യല്‍ മീഡിയില്‍ പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. ഈജിപ്ത് രാഷ്ട്രീയ നേതൃത്വവും മതപുരോഹിതരും സംഭവത്തില്‍ ഇടപെട്ടു.

ജനുവരി 10നാണ് കൈറോവിലെ ജസീറ സ്‌പോര്‍ട്ടിങ് ക്ലബില്‍ വെച്ച് നടന്ന ഒരു സ്ത്രീയുടെ ജന്മദിന പാര്‍ട്ടിയിലാണ് പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗീകാവയവങ്ങളുടെ മാതൃകയില്‍ നിര്‍മിച്ച കേക്ക് മുറിച്ചതും കപ്പ് കേക്കുകള്‍ വിതരണം ചെയ്തതും. കേക്ക് തിന്നുന്നതിന്റെ ചിത്രങ്ങള്‍ ചില സ്ത്രീകള്‍ ട്വിറ്ററില്‍ പങ്കുവെച്ചു. തുടര്‍ന്ന് ചിത്രങ്ങള്‍ ജസീറ ക്ലബ് എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ട്വിറ്ററില്‍ ട്രെന്റിങുമായി. പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും പ്രായമായ സ്ത്രീകളായിരുന്നു. കൈറോ സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മെഡിസിനിലെ പ്രൊഫസര്‍ ആയ 75കാരി സുഹൈര്‍ അല്‍ അത്തറും പരിപാടിയില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. തിങ്കളാഴ്ചയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ഒരു കൗതുകത്തിന് വേണ്ടിയാണ് സ്ത്രീകള്‍ ഇത്തരം കേക്ക് വിതരണം ചെയ്തതെന്ന് അവര്‍ പറഞ്ഞു.

എന്നാല്‍ പരിപാടി സംഘടിപ്പിച്ചവരെയും കേക്ക് ഉണ്ടാക്കിയവരെയും ഈജിപ് പൊലിസ് പിന്നീട് അറസ്റ്റ് ചെയ്തു. പൊതുമര്യാദ ലംഘിച്ചു എന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. ഇവരെ പിന്നീട് 5000 ഈജിപ്ഷ്യന്‍ പൗണ്ടിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, സംഭവത്തെ അനുകൂലിച്ചും എതിര്‍ത്തുമുള്ള സോഷ്യല്‍ മീഡിയ വാഗ്വാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Related Articles