Current Date

Search
Close this search box.
Search
Close this search box.

ജെന്‍ഡര്‍ ന്യൂട്രാലിറ്റി: സാമൂഹിക അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും – ജമാഅത്തെ ഇസ്ലാമി

കാസര്‍കോട്: സാമൂഹിക അരാജകത്വവും, അരക്ഷിതാവസ്ഥയും സൃഷ്ടിക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്ന് ഷംസുദ്ധീന്‍ നദ്വി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഇസ്ലാമിന് പറയാനുള്ളത് എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചാത്യനാടുകളില്‍ നേരത്തെ തന്നെ പ്രയോഗിച്ച് പരാജയപ്പെട്ടതാണ് ഇവിടെ പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്, കാമ്പസുകളിലെ യൂനിഫോമിന്റെ ഏകീകരണത്തിന്റെ മറവില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആണ്‍ – പെണ്‍ ഭേദമില്ലാതെ വസ്ത്രത്തില്‍ തുടങ്ങി ക്ലാസ് റൂമുകളിലും, ടോയ്‌ലറ്റുകളിലും, ഹോസ്റ്റലുകളിലും നടപ്പിലാക്കുന്നിടത്തോളം ഇതെത്തുമെന്നും, അത് വഴി ഭദ്രമായ കുടുംബമെന്ന സംവിധാനം തകര്‍ന്ന് തികഞ്ഞ ലൈംഗിക അരാചകത്വത്തിലേക്ക് സമൂഹം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി ബഷീര്‍ ശിവപുരം അധ്യക്ഷത വഹിച്ചു. മസ്ജിദ് ഹസനത്തുല്‍ ജാരിയ ഖത്തീബ് അതീഖ് റഹ്‌മാന്‍ ഫൈസി, ജമാഅത്തെ ഇസ് ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് വി.കെ ജാസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ഐ അബ്ദുല്‍ ലത്തീഫ് സ്വാഗതവും വി.സി ഇഖ്ബാല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Related Articles