Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ നടത്തുന്നത് നഗ്നമായ ആക്രമണം: ജി.സി.സി ഉച്ചകോടി

മക്ക: ആണവായുധവും ബാലിസ്റ്റിക് മിസൈലുകളും ഉത്പാദിപ്പിക്കുന്ന ഇറാന്‍ ഗള്‍ഫ് മേഖലയിലെയും ആഗോള സ്ഥിരതക്ക് ഭീഷണിയാണെന്ന് സൗദി രാജാവ് സല്‍മാന്‍ അബ്ദുല്‍ അസീസ് പറഞ്ഞു. മേഖലയില്‍ ഇറാന്‍ നടത്തുന്നത് നഗ്നമായ ആക്രമമാണെന്നും ഇറാന്റെ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ച് നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച മക്കയില്‍ ചേര്‍ന്ന അടിയന്തിര ജി.സി.സി ഉച്ചകോടിയില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് സൗദി രാജാവ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഗള്‍ഫ് മേഖലയില്‍ ഇറാന്റെ വളര്‍ന്നു വരുന്ന സ്വാധീനത്തെയും അറബ് ലീഗ് അപലപിച്ചു. ഇറാനെതിരെ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഉച്ചകോടി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി. മേഖലയുടെ സമാധാനത്തിന് തുരങ്കം വെക്കുന്ന നടപടികളാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. സൗദിയിലെ എണ്ണക്കുഴല്‍ ആക്രമണത്തിനും യു.എ.ഇ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തെയും ഉച്ചകോടി അപലപിച്ചു. പ്രശ്‌നത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യത്തിനും ചര്‍ച്ചക്കും വേണ്ടിയാണ് അടിയന്തര ഉച്ചകോടി വിളിച്ചു ചേര്‍ത്തത്.

Related Articles