Current Date

Search
Close this search box.
Search
Close this search box.

അടുത്ത ജി.സി.സി ഉച്ചകോടിയോടെ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനാകും: കുവൈത്ത്

കുവൈത്ത് സിറ്റി: ഡിസംബറില്‍ റിയാദില്‍ വെച്ച് നടക്കുന്ന ജി.സി.സി ഉച്ചകോടിയോടെ ഗള്‍ഫ് മേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കുവൈത്ത്. ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ഒരു അവസരമാണ് ഇതെന്നാണ് കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ജാറല്ല പറഞ്ഞത്.

അവസാനമായി കുവൈത്തില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ സൗദിയും യു.എ.ഇയും ബഹ്‌റൈനും രാഷ്ട്ര തലവന്മാര്‍ക്കു പകരം മന്ത്രിമാരെയും ഡെപ്യൂട്ടി പ്രധാനമന്ത്രിമാരെയുമാണ് അയച്ചിരുന്നത്. അടുത്ത ഉച്ചകോടിയില്‍ എല്ലാ അംഗരാഷ്ട്രങ്ങളില്‍ നിന്നും ഉന്നത പ്രതിനിധികള്‍ തന്നെ പങ്കെടുക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് തങ്ങളെന്നും ഖാലിദ് അല്‍ ജാറല്ല പറഞ്ഞു. കുവൈത്ത് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Related Articles