Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് വീണ്ടും റോക്കറ്റാക്രമണം

ഗസ്സ സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം. ഇതോടെ ഇരു വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമാവുകയാണ്.

90ാളം റോക്കറ്റുകളാണ് ഇസ്രായേലിന് നേരെ പതിച്ചതെന്നും ഇതില്‍ നിരവധിയെണ്ണം തങ്ങള്‍ തടഞ്ഞതായും ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും സൈന്യം അറിയിച്ചു. ഇതിന് പിന്നാലെ നടന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 22കാരനായ ഫലസ്തീനി യുവാവ് കൊല്ലപ്പെട്ടു.

ഉപരോധ ഗസ്സയെ ലക്ഷ്യമാക്കി നിരവധി യുദ്ധ വിമാനങ്ങളാണ് ഇസ്രായേല്‍ തൊടുത്തുവിട്ടത്. ഗസ്സയിലെ കൃഷിയിടങ്ങളായ ബെയ്ത് ഹാനൂനിലേക്കാണ് ഇസ്രായേല്‍ നിരന്തരം റോക്കറ്റാക്രമണം നടത്തിയതെന്ന് ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

Related Articles