Current Date

Search
Close this search box.
Search
Close this search box.

അബ്ബാസിന്റെ രാജിയാവശ്യപ്പെട്ട് ഗസ്സയില്‍ പ്രതിഷേധ റാലി

ഗസ്സ സിറ്റി: ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ രാജിയാവശ്യപ്പെട്ട് ഗസ്സ മുനമ്പില്‍ ആയിരങ്ങളുടെ പ്രതിഷേധ റാലി. ഹമാസിനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി മേഖലയെ ദാരിദ്ര്യത്തിലാക്കാനുള്ള അബ്ബാസിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ തെരുവില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹമാസ് അനുകൂലികളാണ് ഞായറാഴ്ച അല്‍ സര്‍യ ചത്വരത്തില്‍ ഒരുമിച്ചു കൂടി അബ്ബാസിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്.

ഗസ്സയിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കുമുള്ള മുഴുവന്‍ ശമ്പളവും നല്‍കാന്‍ ഫലസ്തീന്‍ അതോറിറ്റി തയാറാകണമെന്നും രാജ്യത്ത് ദീര്‍ഘനാള്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന അബ്ബാസ് രാജിവെക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഫതഹിന്റെ മുഖ്യ എതിരാളികളായ ഹമാസിനോടുള്ള വിദ്വേഷത്തിന്റെ ഫലമായി ഗസ്സ മുനമ്പിലേക്കുള്ള ഫണ്ടുകളും ജീവനകക്കാരുടെ ശമ്പളവും അബ്ബാസ് തടഞ്ഞുവെച്ചിരിക്കുകയാണ്. നേരത്തെയും ഇരു കൂട്ടരും തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

Related Articles