Current Date

Search
Close this search box.
Search
Close this search box.

തട്ടികൊണ്ടുപോയ ഫലസ്തീനിയെ രക്ഷിച്ച മലേഷ്യന്‍ അധികൃതരെ അഭിനന്ദിച്ച് ഗസ്സ

ജകാര്‍ത്ത: ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് രാജ്യത്ത് തട്ടികൊണ്ടുപോയ ഫലസ്തീനിയെ രക്ഷിച്ച മലേഷ്യന്‍ അധികൃതരെ ഗസ്സ മുനമ്പിലെ ആഭ്യന്തര, ദേശീയ സുരക്ഷാ മന്ത്രാലയം അഭിനന്ദിച്ചു. മലേഷ്യന്‍ അധികൃതരുടെ ഇടപെടലിനെയും മൊസാദ് സംഘത്തിലെ 11 പേരെ അറസ്റ്റ് ചെയ്തതിനെയും മന്ത്രാലയം പ്രശംസിച്ചു. ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളിയാകുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 28നാണ് ഫലസ്തീനിയെ തട്ടികൊണ്ടുപോകുന്നത്. പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാലാണ് ഫലസ്തീനിയെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles