Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന് തലവേദനയുയര്‍ത്തി ഗസ്സക്കാരുടെ രാത്രിയിലെ പ്രതിഷേധം

ഗസ്സ സിറ്റി: രാത്രി 10 മണിയായാല്‍ ഗസ്സയില്‍ യുവാക്കളെല്ലാം ചേര്‍ന്ന് ഡ്രം വാദ്യങ്ങള്‍ മുഴക്കിക്കൊണ്ട് പാട്ട് പാടാന്‍ തുടങ്ങും. വലിയ ശബ്ദത്തോടെയുള്ള ബാന്റടി മേളങ്ങള്‍ക്കിടെ തീപ്പന്തം കത്തിച്ചുള്ള ബലൂണുകള്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് പറത്തി വിടും. ഇങ്ങിനെയാണ് ഗസ്സക്കാര്‍ ഇപ്പോള്‍ ഇസ്രായേല്‍ അധിനിവേശത്തെ പ്രതിരോധിക്കുന്ന പുതിയ സമര രീതി.

അപ്രതീക്ഷിതമായി എത്തുന്ന ഗസ്സക്കാരുടെ ഇത്തരം പ്രതിഷേധ പരിപാടികള്‍ ഇസ്രായേലിന് കനത്ത തലവേദനയാണ് ഉയര്‍ത്തുന്നത്. കഴിഞ്ഞ ആറു മാസമായി ഗസ്സ നിവാസികള്‍ ഇത്തരത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. നേരത്തെ പകല്‍ സമയങ്ങളിലായിരുന്നു ഫലസ്തീനികള്‍ ഗസ്സ ഇസ്രായേല്‍ അതിര്‍ത്തി വേലിക്കു സമീപം ഇത്തരത്തില്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുതിയ സമരം തന്ത്രമെന്ന നിലയില്‍ രാത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇസ്രായേലിനെ ആശയക്കുഴപ്പത്തിലാക്കുക എന്നതാണ് ഉദ്ദേശം. പ്രക്ഷോഭം പുലര്‍ച്ചെ വരെ നീളുന്നു.

ഗസ്സക്ക് നേരെ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കുക എന്നതു തന്നെയാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഗസ്സക്കാരുടെ രാത്രി സമരം ഒരു ഭീഷണിയല്ലെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇവരെ നേരിടാനുള്ള സംവിധാനങ്ങളും നിരീക്ഷണങ്ങളും രാത്രിയും തുടരുന്നുണ്ടെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പറയുന്നു.

 

Related Articles